---
title: "വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം"
english_title: "Alappuzha Woman Dies After Surgery Family Alleges Medical Negligence Kayamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374234/Alappuzha Woman Dies After Surgery Family Alleges Medical Negligence Kayamkulam"
published_at: "2026-07-24T07:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62c9603cce3_alappuzha-woman-dies-after-surgery-family-alleges-medical-negligence-kayamkulam.jpg"
keywords: ["Alappuzha", "Kayamkulam Medical Negligence", "Swathi Death", "Hospital", "Surgery Death"]
---

# വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

> **Lead Summary:** **ആലപ്പുഴ: **സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. കരുനാഗപ്പള്ളി സ്വദേശിനി സ്വാതി ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: **സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. കരുനാഗപ്പള്ളി സ്വദേശിനി സ്വാതി ആണ് മരിച്ചത്.

വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വാതിക്ക് ഗർഭാശയ മുഴയുണ്ടെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കായി കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജൂലൈ 17ന് രാത്രി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു.

കാര്യമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. എന്നാൽ തൊട്ടുപിന്നാലെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ബുധനാഴ്ച സ്വാതി മരിച്ചു.

സ്വാതിയെ ഓപ്പറേഷൻ തീയറ്ററിലേക്ക് പ്രവേശിപ്പിച്ച ശേഷം രക്തപരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടതിലും, ഹൃദയാഘാതമുണ്ടായിട്ടും പരുമലയിലേക്ക് കൊണ്ടുപോകാൻ കാലതാമസമുണ്ടായതിലും കുടുംബം സംശയം ഉന്നയിക്കുന്നു.എന്നാൽ സ്വാതിക്ക് ഹൃദ്രോഗ പശ്ചാത്തലമുണ്ടെന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ വിശദീകരണം.

വിശദമായ ഹൃദയപരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ച് മാസം മുമ്പായിരുന്നു സ്വാതിയുടെ വിവാഹം. ഭർത്താവ് പ്രവീണിന്റെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374234/Alappuzha Woman Dies After Surgery Family Alleges Medical Negligence Kayamkulam)